Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pooja Hegde

ആ ​സം​ഭ​വം ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു: പൂ​ജ ഹെ​ഗ്ഡെ പ​റ​യു​ന്നു  

ഇ​ള​യ ദ​ള​പ​തി വി​ജ​യ് യു​ടെ 33 വ​ര്‍​ഷം നീ​ണ്ട സി​നി​മാ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ടു​ന്ന അ​വ​സാ​ന ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സി​നാ​യി ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

അ​തി​നി​ടെ​യാ​ണ് സി​നി​മ​യു​ടെ സു​പ്ര​ധാ​ന ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​തി​ല്‍ പ്ര​തി​ക​രി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ല്‍ ക​ടു​ത്ത നി​രാ​ശ​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക പൂ​ജ ഹെ​ഗ്‌​ഡെ.

സി​നി​മ ഓ​ണ്‍​ലൈ​നി​ല്‍ ചോ​ര്‍​ന്ന​ത് ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും സി​നി​മ​യി​ലെ ഓ​രോ ക​ലാ​കാ​ര​ന്‍റെ​യും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും ആ​ദ​ര​വി​നെ​യും ഹ​നി​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ കാ​ണു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും പൂ​ജ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം സ്‌​റ്റോ​റി​യാ​യി കു​റി​ച്ചു. വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്രം എ​ന്ന നി​ല​യി​ല്‍ ഈ ​സി​നി​മ തി​യ​റ്റ​റി​ല്‍ ത​ന്നെ ക​ണ്ട് ആ​ഘോ​ഷി​ക്കാ​ന്‍ പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രി​ക്ക​ണ​മെ​ന്നും ന​ടി അ​ഭ്യ​ര്‍​ഥി​ച്ചു.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​ര്‍​ക്ക് , ഒ​രു സി​നി​മ എ​ന്ന​ത് എ​ണ്ണ​മ​റ്റ മ​ണി​ക്കൂ​റു​ക​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ​യും ക്രി​യേ​റ്റീ​വ് റി​സ്‌​ക്കു​ക​ളു​ടെ​യും വ്യ​ക്തി​പ​ര​മാ​യ ത്യാ​ഗ​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണ്. ഞ​ങ്ങ​ളു​ടെ സി​നി​മ ഓ​ണ്‍​ലൈ​നി​ല്‍ ചോ​ര്‍​ന്ന​ത് കാ​ണു​ന്ന​ത് എ​ന്നെ മാ​ത്ര​മ​ല്ല, ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ഓ​രോ വ്യ​ക്തി​യെ​യും നി​രാ​ശ​പ്പെ​ടു​ത്തു​ന്നു.

ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്, കാ​ണു​ന്ന​ത് ക​ഠി​ന​മാ​ണ്. അ​ത് ക​ള​ക്ഷ​നെ ബാ​ധി​ക്കു​മെ​ന്ന​തു കൊ​ണ്ട​ല്ല, മ​റി​ച്ച് ഓ​രോ ക​ലാ​കാ​ര​നും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​നും അ​ര്‍​ഹി​ക്കു​ന്ന ബ​ഹു​മാ​ന​ത്തെ അ​ത് ഇ​ല്ലാ​താ​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്.

വി​ജ​യ് സാ​റി​ന്‍റെ അ​വ​സാ​ന ചി​ത്രം വ​ലി​യ സ്‌​ക്രീ​നി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ലേ?​അ​തു​കൊ​ണ്ട് ന​മു​ക്കി​ത് ശ​രി​യാ​യ രീ​തി​യി​ല്‍ കാ​ണാം. ദ​യ​വാ​യി കാ​ത്തി​രി​ക്കൂ. പൈ​റ​സി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തി​രി​ക്കു​ക. എ​ങ്കി​ല്‍ മാ​ത്ര​മേ സി​നി​മ​യും ക​ല​യും നി​ല​നി​ല്‍​ക്കു​ക​യു​ള​ളൂ- പൂ​ജ ഹെ​ഗ്ഡെ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up